Society Today
Breaking News

കൊച്ചി:ഇവാന്‍ വുകുമനോവിച്ചിന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 10 മല്‍സരത്തില്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വരാന്‍ പോകുന്ന സൂപ്പര്‍കപ്പ് ചാംപ്യന്‍ഷിപ്പില്‍  ഫ്രാങ്ക് ദോവന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തന്ത്രങ്ങള്‍ക്കും പരിശീലനത്തിനും ചുക്കാന്‍ പിടിക്കും.നിലവില്‍ ബെല്‍ജിയം മുന്‍ ഫുട്‌ബോള്‍ താരമായ  ഫ്രാങ്ക് ദോവന്‍ നിലവില്‍  ബ്ലാസ്റ്റേഴ്‌സിന്റെ സഹപരിശീലകനാണ്.1991 ല്‍ ബെല്‍ജിയം ദേശീയ ടീമിലംഗമായിരുന്ന ഫ്രാങ്ക് ദോവന്‍

ബെല്‍ജിയം ക്ലബ്ബ് ബീര്‍സ്‌കോട്ടില്‍ ആയിരുന്നു മുമ്പ് പ്രവര്‍ത്തിച്ചിരുന്നത്.ഐ.എസ്.എല്‍ പ്ലേ ഓഫ് മലല്‍സരത്തില്‍ ബംഗളുരു എഫ്.സിക്കെതിരെ നടന്ന മല്‍സരം പൂര്‍ത്തിയാക്കാതെ ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ കളത്തില്‍ നിന്നും പിന്‍വലിച്ചതിനെതിരെയാണ് എ.ഐ.എഫ്.എഫ് കേരള ബഌസ്‌റ്റേഴ്‌സിന് നാലു കോടി രൂപ പിഴയും മുഖ്യപരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചിന് അഞ്ചു ലക്ഷം രൂപ പിഴയും 10 മല്‍സരങ്ങള്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നത്.10 മല്‍സരങ്ങളില്‍ ടീമിന്റെ ഡ്രെസിംഗ് റൂമിലോ സൈഡ് ബെഞ്ചിലോ പോലും സാന്നിധ്യം പാടില്ലെന്നാണ് എ.ഐ.എഫ്.എഫ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഇതേ തുടര്‍ന്നാണ്  ഫ്രാങ്ക് ദോവന് ക്ലബ്ബ് മാനേജ്‌മെന്റ് ടീമിന്റെ പരിശീലന ചുമതല നല്‍കിയിരിക്കുന്നത്.
 

Top